നാല് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ‘ചാടാനുള്ള തീരുമാനമെടുത്തത് 5 വർഷം മുമ്പ്’: ഗോവിന്ദച്ചാമിയുടെ മൊഴി പുറത്ത്

ശനിയാഴ്ച പുലർച്ചെയോടെയാണ് കൊടുകുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ നിന്നാണ് ഇയാൾ ചാടിയത്
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിലിലെ നാല് ഉദ്യോഗസ്ഥർക്കെതിരെ നടപടി. നാല് പേരെ സർവീസിൽ നിന്ന് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ഡെപ്യൂട്ടി പ്രിസൺ ഓഫീസർ രജീഷ്, എപിഒമാരായ സഞ്ജയ്, അഖിൽ, നെറ്റ് ഓഫീസർ റിജോ എന്നിവർക്കെതിരെയാണ് നടപടി.
ജയിൽ ചാടാനുള്ള തീരുമാനം 5 വർഷം മുമ്പ് എടുത്തതെന്ന് ഗോവിന്ദച്ചാമിയുടെ മൊഴി. ഇപ്പോൾ ചാടിയത് 10 മാസത്തെ ഒരുക്കത്തിന് ശേഷമെന്നും മൊഴിയിൽ പറയുന്നു. ഇനി ഒരിക്കലും ജയിലിൽ നിന്നും ഇറങ്ങാൻ കഴിയില്ല എന്ന് തോന്നിയതിനാലാണ് ജയിൽ ചാടിയതെന്നും മൊഴിയിലുണ്ട്. ചില സഹതടവുകാർക്ക് തൻറെ നീക്കം അറിയാമായിരുന്നു എന്ന് വെളിപ്പെടുത്തിയ ഇയാൾ ആക്സോ ബ്ലേഡ് സംഘടിപ്പിച്ചത് ജയിലിനുളളിൽ നിന്നെന്നും മൊഴി നൽകി. ചാടിയ ശേഷം ഗുരുവായൂരേക്ക് പോകാനായിരുന്നു പദ്ധതി. പ്രതിയെ വിയ്യൂരിലേക്ക് മാറ്റും.