നടൻ കലാഭവൻ നവാസ്ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

നടൻ കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിൽ സിനിമ ഷൂട്ടിങ്ങിന് എത്തിയതാണ്. ഷൂട്ടിങ്ങ് കഴിഞ്ഞ് മുറിയിൽ എത്തി കുഴഞ്ഞു വീഴുകയായിരുന്നു. ചോറ്റാനിക്കര പോലീസ് എത്തി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം നടന്നിരുന്നു.
പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയതായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രിയിൽ.