ലോക: CHAPTER 1 ചന്ദ്ര

download (9)

അംഗീകാരം; സിനിമ അതിനർഹിച്ച വിജയം തന്നെയാണ് കൈവരിച്ചു കൊണ്ടിരിക്കുന്നത്. അതിൽ പ്രവർത്തിച്ച എല്ലാവരും കയ്യടി അർഹിക്കുന്നുണ്ട്.

ഫാന്റസി മലയാളികൾക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരുന്നു, ഇന്ന് കാലം മാറി. ദേവദൂതൻ എന്ന ഫ്ലോപ്പ് ആയ ചിത്രം റി റിലീസിലൂടെ വലിയ അംഗീകാരവും വളരെ നല്ല കളക്ഷനും നേടിയത് നമ്മൾ അടുത്ത കാലത്ത് കണ്ടതാണ്. തിയേറ്റർ വിജയം നേടാത്ത പല ചിത്രങ്ങളും പിന്നീട് TV യിലൂടെ hit ആയിട്ടുണ്ട്. അംഗീകരിക്കുക എന്നുള്ളത് അവിടെ പ്രസക്തമാണ്.

പ്രൊമോഷൻ വേളയിൽ ഇതിന്റെ സംവിധായകൻ Dominic Arun പറഞ്ഞ ഒരുകാര്യം പ്രത്യേകം അടിവരയിടേണ്ടതാണ്, അതായത് കഥാചർച്ച വേളയിൽ തന്റെ co-writer ആയ ശാന്തി ബാലകൃഷ്ണൻ പറഞ്ഞ പല കാര്യങ്ങളും അംഗീകരിക്കാൻ ബുദ്ധിമുട്ട് ആയിരുന്നു എന്ന്. പിന്നീട് അത് അംഗീകരിച്ചു, അതായിരുന്നു ശരി എന്ന് സിനിമ തെളിയിച്ചു.

പലരും ഈ ചിത്രത്തെ വിമർശിക്കുന്നുണ്ട്. അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. അത് അവരുടെ ശരി. ഇതിനെ അംഗീകരിക്കുന്നവരുണ്ട് അവർക്ക് അതാണ് ശരി. അംഗീകരിക്കുന്നവർ കൂടിയതാണ് ഇത്രയും വിജയം സാധ്യമാക്കിയത്.

പിന്നെ കഥയെക്കുറിച്ചുള്ള വിമർശനം. കള്ളിയങ്കാട്ടു നീലി എന്ന യക്ഷി തന്നെ ഒരു ഭാവനയല്ലേ. അതിനെ ഏത് തരത്തിൽ വേണമെങ്കിലും ആക്കാമല്ലോ ….. ഭാവനയല്ലേ. ഇലക്ട്രിസിറ്റി ഇല്ലാതിരുന്ന കാലത്ത്, അതും കറുപ്പും വെളുപ്പും മാത്രമുള്ള കാലത്ത് യക്ഷി എന്ന ഭാവന നമ്മെ ആകർഷിപ്പിക്കാനും ഭയപ്പെടുത്തുവാനും വെള്ള സാരിയുടുത്തു വരേണ്ടത് അന്നത്തെ സൃഷ്ടാക്കളുടെ ആവശ്യമായിരുന്നു. ഇന്നത്തെ കുട്ടികൾ അതിനെ വയറസിന്റെ രൂപത്തിൽ പുതിയൊരു ഭാവനയാക്കി.

ഭാവന സൃഷ്ടാവിന്റെ താൽപ്പര്യം അനുസരിച്ചായിരിക്കും അതിനെ ഇഷ്ടപ്പെട്ടവർ അംഗീകരിക്കും. കാലങ്ങളായി നമ്മൾ കേട്ടു തഴമ്പിച്ച മഹാഭാരതം രണ്ടാമൂഴത്തിലൂടെ MT മാറ്റിയെഴുതി. അത് MT എന്ന സൃഷ്ടാവിന്റെ മാത്രം അവകാശമാണ് ഇഷ്ടപ്പെട്ടവർ അംഗീകരിക്കും അല്ലാത്തവർ എതിർക്കും സ്വാഭാവികം. അതുപോലെ വടക്കൻപാട്ടിലെ കൊടൂര വില്ലനായ ചന്തുവിനെ മലയാളികളുടെ കണ്ണിലുണ്ണിയാക്കാനും ആരോമൽ ചേകവർക്കും ഉണ്ണിയാർച്ചക്കും വില്ലൻ പരിവേഷം നല്കാനും MT തയ്യാറായി. അതും വൻ വിജയമാക്കി. കാലഘട്ട ങ്ങൾക്കനുസരിച്ചുള്ള മാറ്റം അന്നന്നത്തെ ജനറേഷന്റെ താൽപ്പര്യം അനുസരിച്ച് ഉരുത്തിരിയും.

ഇവിടെ പ്രശ്നം അതല്ല, ജ്ഞാനപീഠം നേടിയ MT യെ വിമർശിക്കാൻ സാധിക്കില്ല, ഹഹഹ അതിന് “ഇച്ചിരി കൂടെ മൂക്കണം”.

കരയിപ്പിക്കാൻ എളുപ്പമാണ്. മറിച്ച്
ചിരിപ്പിക്കാൻ വളരെ ബുദ്ധിമുട്ടാണ്.
എതിർക്കാൻ വളരെ എളുപ്പമാണ്
അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്.

സിനിമയിൽ നിന്നുതന്നെ കടം കൊണ്ട ഒരു ഡയലോഗ് പറയാം:

” ഒരാളിന്റെ കഴിവിനെ ബഹുമാനിക്കാൻ പഠിക്കണം അത് മലയാളികൾക്കില്ലല്ലോ “
മധു
ചിത്രം: സ്പിരിറ്റ്‌.

എന്തായാലും ലോക: ചാപ്റ്റർ 1 ചന്ദ്ര അവരാഗ്രഹിച്ചതിലും വലിയ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഇതുപോലുള്ള വ്യത്യസ്തമായ ചിന്തകളും സമീപനങ്ങളും സിനിമയ്ക്ക് ഗുണം ചെയ്യുന്നുണ്ട്.

— ആർകെ

error: Content is protected !!