വെറ്ററിനറി സർവ്വകലാശാലയിൽ സ്പോട്ട് അഡ്‌മിഷൻ
കേരള വെറ്ററിനറി സർവ്വകലാശാലയിൽ 2025-26 അധ്യയന വർഷത്തിലേക്കുള്ള വിവിധ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു. താത്പര്യമുള്ള വിദ്യാർത്ഥികൾ ആഗസ്റ്റ് എട്ടിന് രാവിലെ 10:30ന് മണ്ണുത്തി വെറ്ററിനറി കോളേജിൽ എത്തിച്ചേരണം. കോഴ്സുകളുടെ വിശദവിവരങ്ങൾക്ക് www.kvasu.ac.in സന്ദർശിക്കുക. ഫോൺ: 04936 209272, 9562367900