പഠനമുറി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

padanamuri

പട്ടികജാതി വിഭാഗം വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി നടപ്പാക്കി വരുന്ന പഠനമുറി പദ്ധതിക്ക് അപേക്ഷകൾ ക്ഷണിച്ചു. സർക്കാർ/ എയ്ഡഡ്/ സ്പെഷ്യൽ/ ടെക്നിക്കൽ/ കേന്ദ്രീയ വിദ്യാലയങ്ങളിൽ അഞ്ചു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഒരു ലക്ഷം രൂപ വരെയാണ് കുടുംബ വാർഷിക വരുമാന പരിധി. 800 സ്‌ക്വയർ ഫീറ്റ് വരെ മാത്രം വിസ്തീർണമുള്ള വീടുകളിൽ താമസിക്കുന്നവരായിക്കണം അപേക്ഷകർ. ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ നിശ്ചിത അപേക്ഷ ഫോമിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ആഗസ്റ്റ് 30 വരെ അപേക്ഷ സമർപ്പിക്കാം. ഫോൺ: 0487 2360381.

error: Content is protected !!