സ്‌പോട്ട് അഡ്മിഷന്‍ സെപ്തംബര്‍ 15 വരെ

Ariyippu

കല്ലേറ്റുംകര കെ. കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളേജില്‍ വിവിധ ഡിപ്ലോമ കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ലാറ്ററല്‍ എന്‍ട്രി മുഖേന രണ്ടാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേക്കും ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേക്കുമാണ് പ്രവേശനം. സെപ്തംബര്‍ 15 വരെ കോളേജിലെത്തി അഡ്മിഷന്‍ നേടാം.

ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എസ്.സി, എസ്.ടി, ഒ.ഇ.സി. വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ഗ്രാന്റ്‌സ് വഴി ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 9446232572, 8547005080, 04802720746.

error: Content is protected !!