കെൽട്രോണിൽ ജേണലിസം കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

കെൽട്രോൺ നടത്തുന്ന മാധ്യമ കോഴ്സുകളുടെ 2025-26 വർഷത്തെ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേണലിസം ആന്റ് മീഡിയ സ്ട്രാറ്റജീസ്, പോസ്റ്റ് ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേണലിസം ആന്റ് മീഡിയ സ്ട്രാറ്റജീസ്, ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേണലിസം ആന്റ് മീഡിയ സ്ട്രാറ്റജീസ് എന്നീ കോഴ്സുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ബിരുദം നേടിയവർക്കും പ്ലസ് ടു കഴിഞ്ഞവർക്കും കോഴ്സുകൾക്ക് അപേക്ഷിക്കാം. പത്രപ്രവർത്തനം, ടെലിവിഷൻ ജേണലിസം, ഓൺലൈൻ ജേണലിസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത മാധ്യമപ്രവർത്തനം, വാർത്താ അവതരണം, ആങ്കറിംഗ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, പി.ആർ., അഡ്വർടൈസിംഗ് എന്നിവയിലാണ് പരിശീലനം നൽകുക.
മാധ്യമ സ്ഥാപനങ്ങളിൽ പരിശീലനം, ഇന്റേൺഷിപ്പ്, പ്ലേസ്മെന്റ് സപ്പോർട്ട് എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭ്യമാകും. കോഴിക്കോട് ജില്ലയിലെ കൊൽട്രോൺ സെന്ററിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഫോൺ- 95449 58182.
വിലാസം: കെൽട്രോൺ നോളജ് സെന്റർ, തേർഡ് ഫ്ലോർ, അംബേദ്കർ ബിൽഡിംഗ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട് – 673002.