അഭിമുഖം: ഡി.എൽ.എഡ് ഒന്നാം ഘട്ട പ്രവേശനം
2025-27 ഡി.എൽ.എഡ് കോഴ്സിന്റെ സർക്കാർ/ എയ്ഡഡ്/ സ്വാശ്രയ ടി.ടി.ഐകളിലേക്കുള്ള ഒന്നാംഘട്ട പ്രവേശനത്തിനായി അഭിമുഖം സെപ്തംബർ 22, 23, 24 തിയതികളിൽ നടത്തും. തൃശ്ശൂർ ഗവ. മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ രാവിലെ 9.30 മുതൽ ആണ് സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളിലേക്കുള്ള പ്രവേശന അഭിമുഖം നടത്തുക.
അഭിമുഖത്തിന് അർഹരായവരുടെ ലിസ്റ്റ് തൃശ്ശൂർ കളക്ടറേറ്റിലുള്ള വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിലെ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താത്പര്യമുള്ളവർ അസൽ യോഗ്യത, ആനുകൂല്യം എന്നിവ തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. കേരള പബ്ലിക് സർവീസ് കമ്മീഷൻ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് പ്രകാരമാണ് പ്രവേശനം നൽകുന്നത്. ഫോൺ – 0487-2360810