വ്യവസായ മേഖലയിലെ സോഫ്റ്റ് സ്കില്ലുകളിൽ സൗജന്യ പരിശീലനം നേടാം

എറണാകുളം എംപ്ലോയബിലിറ്റി സെന്ററിൽ അവസരം
വ്യവസായ മേഖലയില്‍ ആവശ്യമായ വിവിധ സോഫ്റ്റ് സ്കില്ലുകളിൽ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിലാണ് സൗജന്യ സോഫ്റ്റ് സ്കില്‍ പരിശീലന ക്ലാസ്.
സെപ്റ്റംബര്‍ 24, 25, 26 തീയതികളിലായി കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാര്യാലയത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. മൂന്ന് ദിവസങ്ങളിലായാണ് പരിശീലന പരിപാടികൾ നടക്കുക. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് 300 രൂപ രജിസ്ട്രേഷന് ഫീസ് അടച്ച് ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷന് ചെയ്തതിനു ശേഷം പരിശീലന പരിപാടിയില്‍ പങ്കെടുക്കാം.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കാക്കനാട് സിവില്‍ സ്റ്റേഷനിലെ അഞ്ചാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ സെപ്റ്റംബര്‍ 24-ന് രാവിലെ 10.30-ന് എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്- ഫോണ്‍ : 62824420246, 9446926836, 0484 2422452.