ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രാദേശിക തൊഴില്‍മേള 22 ന്

വിജ്ഞാന കേരളം വിജ്ഞാന തൃശ്ശൂര്‍ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ‘നാളെക്കായി ഇന്ന് തന്നെ’ എന്ന പേരില്‍ പ്രാദേശിക തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സെപ്റ്റംബര്‍ 22 ന് രാവിലെ പത്തുമണി മുതല്‍ ഒരുമണിവരെയാണ് തൊഴില്‍മേള നടക്കുക.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ് മേള ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി. പ്രമോദ് അധ്യക്ഷത വഹിക്കും. പത്ത് സ്ഥാപനങ്ങളിലായി 250 ലധികം തൊഴിലവസരങ്ങളാണുള്ളത്.
സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8714319447 എന്ന നമ്പറില്‍ ബന്ധപ്പെടുക.