യുജിസി നെറ്റ്; രജിസ്ട്രേഷൻ ആരംഭിച്ചു

UGC-NET-Application-Form-2025

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ‌ടി‌എ) യു‌ജി‌സി നെറ്റ് ഡിസംബർ സെഷന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. പരീക്ഷയുടെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. നവംബർ 7നു രാത്രി 11.50 വരെയാണ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. തിരുത്തലുകൾ വരുത്താൻ നവംബർ 10 മുതൽ 12 വരെ സമയം ഉണ്ട്. ജനറൽ വിഭാഗത്തിന് 1150 രൂപയും സാമ്പത്തിക പിന്നാക്കം, ഒബിസി വിഭാഗങ്ങൾക്ക് 600 രൂപയുമാണു ഫീസ് അടയ്‌ക്കേണ്ടത്. പട്ടികജാതി, വർഗ, ഭിന്നശേഷി വിഭാഗങ്ങൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും 325 രൂപയുമാണ് ഫീസ്. പരീക്ഷാ തീയതി, അഡ്മിറ്റ് കാർഡ്, നഗര അറിയിപ്പ് വിശദാംശങ്ങൾ എന്നിവ പിന്നീട് പ്രഖ്യാപിക്കും.
നെറ്റ് പരീക്ഷയ്ക്ക് യുജിസിയുടെ പുതിയ 4 വർഷ കോഴ്സിൽ അവസാന വർഷം പഠിക്കുന്നവർക്കും അപേക്ഷിക്കാം. പ്രൊവിഷനൽ അനുമതിയാണ് ഇവർക്ക് നൽകുക. യുജിസി നെറ്റ് ഡിസംബർ 2025 പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിടി) ആയാണ് നടത്തുന്നത്. 85 വിഷയങ്ങളിലേക്കാണ് പരീക്ഷ നടത്തുന്നത്. ഇന്ത്യൻ സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കും ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്) നൽകുന്നതിനുമുള്ള യോഗ്യത നിർണയിക്കുന്ന ദേശീയ തല പരീക്ഷയാണിത്.

error: Content is protected !!