വൈദ്യരത്നം ആത്മ മിത്ര പുരസ്കാരം സമര്‍പ്പണം ഇന്ന്

തൃശൂര്‍: വൈദ്യരത്നം ആത്മ മിത്ര പുരസ്കാരങ്ങള്‍ക്ക് എം.മുകന്ദന് (സാഹിത്യം), ഒറവങ്കര ദാമോദരന്‍ നമ്പൂതിരി (വേദശാസ്ത്രം) എന്നിവര്‍ അര്‍ഹരായി. ഒരു ലക്ഷം രൂപ വീതവും പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരങ്ങള്‍
ഒല്ലൂര്‍ തൈക്കാട്ടുശ്ശേരിയിലെ വൈദ്യരത്നം ഗ്രൂപ്പിന്റെ സാരഥി അഷ്ടവൈദ്യന്‍ പത്മഭൂഷന്‍ ഇ.ടി. നാരായണന് മൂസിന്റെ സ്മരണക്കായുള്ളതാണ് പുരസ്കാരം. മൂസിന്റെ അഞ്ചാം ചരമവാര്‍ഷിക ദിനമായ ആഗസ്റ്റ് 5 ന് രാവിലെ 10.30ന് ഒല്ലൂര്‍ ശ്രീപാര്‍വതി ഓഡിറ്റോറിയത്തില്‍ നടക്കുന്ന വൈദ്യരത്നം മെന്റേഴ്സ് ദിനാചരണചടങ്ങില്‍ പുരസ്കാര സമര്‍പ്പണം നടത്തുമെന്ന് വൈദ്യരത്നം അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജയ്പൂര്‍, ജീ നഗര്‍, ബനാറസ്, ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ-ആരോഗ്യ സര്‍വ്വകലാശാല കളിലെ മികച്ചതായി തെരെഞ്ഞടുത്ത വിദ്യാര്‍ഥികള്‍ക്ക് 25000 രൂപ അടങ്ങുന്ന ആയുര്‍വേദ വിജ്ഞാന് പുരസ്കാരങ്ങളും വിതരണം ചെയ്യും. ഗൃഹസ്ഥം പദ്ധതി പ്രകാരം തെരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് വീടും നിര്‍മിച്ചു നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ ഡോക്ടര്‍ ഇ.ടി. യദു നാരായണന് മൂസ്, ഡോ: ഇ ടി.കൃഷ്ണന് മൂസ്, ജോസ് ഡാളപ്പന് എന്നിവര്‍ പങ്കെടുത്തു.