തൃശൂരില്‍ അന്താരാഷ്ട്ര ശാസ്ത്ര ചലച്ചിത്ര മേള 8 മുതല്‍
തൃശൂര്‍: രണ്ടാമത് അന്താരാഷ്ട്ര ശാസ്ത്ര ചലച്ചിത്ര മേള 8 മുതല്‍ 10 വരെ തൃശൂര്‍ കൈരളി/ ശ്രീ തിയറ്ററുകളിലും, ഗവ.മോഡല്‍ ഗേള്‍സ് വി.എച്ച് സി. സ്‌കൂള്‍ ഓഡിറ്റോറിയത്തിമായി നടക്കും.
തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെയും ഇതര ശാസ്ത്ര-വിദ്യാഭ്യാസ ചലച്ചിത സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അഞ്ച് പാക്കേജുകളിലായി അന്‍പത് ശാസ്ത്ര സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം സൗജന്യം. പൊതുജനങ്ങള്‍ക്ക് 200 രൂപ രജിസ്ട്രഷന്‍ ഫീസ് നല്‍കണം. വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്ര-ക്വിസ്, ലേഖന മത്സരങ്ങളും നടത്തും. ജൂലൈ 21- ചാന്ദ്രദിനം മുതല്‍ ജില്ലയിലെ സ്‌കൂളുകളില്‍ തുടങ്ങിയ സമേതം, സയന്‍സ് മാരത്തോണ്‍ പരിപാടികള്‍ സഹോദരന്‍ അയ്യപ്പന്‍ ജന്മദിനമായ 21ന് സമാപിക്കും.
ജില്ലാ പഞ്ചായത്തിന്റെ ശാസ്ത്രമേതം പദ്ധതി ഭാഗമായി ജില്ലയിലെ വിദ്യാലയങ്ങള്‍ വഴി വിദ്യാര്‍ഥിള്‍ നേതൃത്വത്തില്‍ നൂറ് ശാസ്ത്ര സിനിമകള്‍ നിരമിക്കുന്ന പദ്ധതിയും നടപ്പാക്കും. ഒക്ടോബറില്‍ ഇത് പൂര്‍ത്തീകരിക്കും. ചലച്ചിത്രമേള ഭാഗമായി 9ന് രാവിലെ 10 മുതല്‍ തൃശൂര്‍ ഗവ: ഗേള്‍സ് ഹൈസ്‌കൂളില്‍ശാസ്ത്ര വിഷയങ്ങളില്‍ പ്രഭാഷണങ്ങളും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ കോ-ഓഡിനേറ്റര്‍മാരായ വി. മനോജ്, അഡ്വ.കെ.പി.രവി പ്രകാശ്, ചെറിയാന്‍ ജോസഫ് പങ്കെടുത്തു.