ആയുർവേദ മെഡിക്കൽ ക്യാമ്പ് ഇന്ന്

ആലപ്പുഴ: ആലപ്പുഴ പ്രസ് ക്ലബ്ബിന്റെയും ശ്രീരുദ്ര ആയുർവേദ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയുടെയും നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർക്കായുള്ള മെഡിക്കൽ ക്യാമ്പ് ഇന്ന് നടക്കും.
രാവിലെ 10 ന് പ്രസ് ക്ലബ് ഹാളിൽ നഗരസഭ ചെയർപേഴ്സൺ കെ കെ ജയമ്മ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ശ്രീരുദ്ര ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ചെയർമാൻ ഡോ. വിഷ്ണു നമ്പൂതിരി മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ക്യാമ്പ്.