ആലങ്കോട് ലീലാകൃഷ്ണനും, ബി.കെ. ഹരിനാരായണനും, കെ.പി ഉദയനും പുരസ്ക്കാരങ്ങൾ

തൃശൂർ: മഹാത്മ സാംസ്ക്കാരിക സമിതിയുടെ നേതൃത്വത്തിൽ സാഹിത്യ പത്രപ്രവർത്തന രംഗത്തെ പ്രമുഖനായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ സ്മരണാർത്ഥം നൽകുന്ന സാഹിത്യ പുരസ്ക്കാരം കവി ആലങ്കോട് ലീലാകൃഷ്ണനും, ഭാവഗായകൻ പി ജയചന്ദ്രന്റെ പേരിലുള്ള പുരസ്കാരം ബി.കെ. ഹരിനാരയണനും, മുൻ മുഖ്യമന്ത്രി ലീഡർ കെ. കരുണാകരന്റെ പേരിൽ മികച്ച പൊതു പ്രവർത്തകനുള്ള പുരസ്ക്കാരം ഗുരുവായൂർ നഗരസഭ കൗൺസിലറും, ജീവ കാരുണ്യ പ്രവർത്തകനുമായ കെ. പി ഉദയനും സമർപ്പിക്കും. 10,000 രൂപയും പ്രശസ്തി പത്രവും ദാരുശിൽപ്പി സതീഷ് കുമാർ രൂപകൽപന ചെയ്ത ശിൽപ്പവും സമർപ്പിക്കും. 24ന് വൈകിട്ട് 4 മണിക്ക് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന ആദരണീയ സംഗമത്തിൽ പുരസ്ക്കാരങ്ങൾ വിതരണം ചെയ്യുമെന്ന് സമിതി ഭാരവാഹികളായ സതീഷ് കുമാർ ചേർപ്പ്, കെ.ബി. പ്രമോദ് എന്നിവർ അറിയിച്ചു