‘മെമ്മറി കാർഡ് വിവാദത്തിൽ നുണപ്രചരണം, സ്ത്രീത്വത്തെ അപമാനിക്കുന്നു’; കുക്കു പരമേശ്വരന്‍

images (1)

തിരുവനന്തപുരം: അമ്മയില്‍ ഉടലെടുത്ത മെമ്മറി കാര്‍ഡ് വിവാദത്തില്‍ വനിതാ കമ്മീഷനെ സമീപിച്ച് നടി കുക്കു പരമേശ്വരന്‍. വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ പി സതീദേവിക്ക് കുക്കു പരമേശ്വരന്‍ പരാതി നല്‍കി. മെമ്മറി കാര്‍ഡ് വിവാദത്തില്‍ സൈബറിടങ്ങളില്‍ നുണപ്രചരണം നടക്കുന്നതായും സ്ത്രീത്വത്തെ അപമാനിക്കുകയാണെന്നും കുക്കു പരമേശ്വരന്‍ പറയുന്നു.

മെമ്മറി കാര്‍ഡ് വിവാദത്തില്‍ കുക്കു പരമേശ്വരന്‍ നേരത്തേ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. എഎംഎംഎ തെരഞ്ഞെടുപ്പിലെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയാണ് കുക്കു പരമേശ്വരന്‍.

ഹേമ കമ്മിറ്റി രൂപീകരിക്കുന്നതിന് മുന്‍പ് കുക്കു പരമേശ്വരന്റെയും ഇടവേള ബാബുവിന്റെയും നേതൃത്വത്തിൽ അമ്മ യോഗം വിളിക്കുകയും നടിമാരുടെ വെളിപ്പെടുത്തലുകള്‍ ക്യാമറയില്‍ പകര്‍ത്തകയും ചെയ്തിരുന്നു. ഇതിന്റെ മെമ്മറി കാര്‍ഡ് നിലവില്‍ കാണുന്നില്ലെന്നാണ് പറയുന്നത്. കുക്കു പരമേശ്വരനെതിരെ നടിമാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ ആരോപണം തെരഞ്ഞെടുപ്പ് തന്ത്രമാണന്നാണ് ഒരുവിഭാ​ഗം പറയുന്നത്.

error: Content is protected !!