ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു

തൃശൂർ: ചേർപ്പ് ഗ്രാമപഞ്ചായത്തിലെ മുത്തുള്ളിയാൽ – തോപ്പ് വയൽക്കര ബസ് കാത്തിരിപ്പ് കേന്ദ്രം സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മുത്തുള്ളിയാൽ, തോപ്പ്, വയൽക്കര മേഖലകളിലെ പ്രദേശവാസികളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് സി.സി. മുകുന്ദൻ എം.എൽ.എ യുടെ 2024-25 ലെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം നസീജ മുത്തലീഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സുനിത ജിനു, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ വീണ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.എസ്. ദിനകരൻ, എം.ബി. സഹദേവൻ തുടങ്ങിയവർ സംസാരിച്ചു.