റസീനയുടെ ആത്മഹത്യ: ആണ്‍ സുഹൃത്തിനെതിരെ ഗുരുതര പരാതിയുമായി യുവതിയുടെ മാതാവ്, പരാതി നിഷേധിച്ച് ആൺസുഹൃത്ത്
കണ്ണൂര്‍(Kannur): കണ്ണൂര്‍ കായലോട്ടെ റസീനയുടെ ആത്മഹത്യയില്‍ ആണ്‍ സുഹൃത്തിനെതിരെ ഗുരുതര പരാതിയുമായി യുവതിയുടെ മാതാവ്. കൊളച്ചേരി സ്വദേശി റഹീസിനെതിരെയാണ് പരാതി. വിവാഹ വാഗ്ദാനം നല്‍കി റസീനയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
അതേ സമയം ആൺ സുഹൃത്ത് പരാതി നിഷേധിക്കുകയാണ്. മൂന്ന് വർഷം മുമ്പാണ് ഇൻസ്റ്റഗ്രാം വഴിയാണ് യുവതിയെ പരിചയപ്പെടുന്നത്. യാതൊരുവിധ സാമ്പത്തിക ഇടപാടുകൾ നടന്നട്ടില്ലെന്നും സുഹൃത്ത് മൊഴി നൽകി.
കേസില്‍ നിരപരാധികളെ അറസ്റ്റ് ചെയ്തെന്ന് ആരോപിച്ച് പിണറായി പൊലീസ് സ്റ്റേഷനിലേക്ക് ഇന്ന് എസ്ഡിപിഐ മാര്‍ച്ച് നടത്തും.
അതേസമയം, കണ്ണൂരില്‍ യുവതി ആത്മഹത്യ ചെയ്തതിന് പിന്നില്‍ മുസ്‌ലിം സ്ത്രീ ഭര്‍ത്താവല്ലാത്തവരോട് സംസാരിക്കരുതെന്ന താലിബാനിസത്തിന്റെ ഫലമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. കേരളത്തില്‍ എവിടെയായാലും പിന്നീട് ജീവിച്ചിരിക്കാന്‍ തോന്നാത്ത തരത്തിലുള്ള അതിഭീകരമായ മാനസികപീഡനമാണ് റസീന അനുഭവിച്ചതെന്ന് പി.കെ ശ്രീമതി പറഞ്ഞു.
Highlights: The woman’s mother has filed a serious complaint against her boyfriend in Racina’s suicide.