താത്പര്യപത്രം ക്ഷണിച്ചു

private-sector-vs-public-sector-jobs

സാങ്കേതിക മേഖലയിൽ അഭ്യസ്തവിദ്യരായ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ പരിശീലനം നൽകുന്നതിനായി പൊതു സ്വകാര്യ പങ്കാളിത്തം വഴി നടപ്പിലാക്കുന്ന ‘കരിയർ ഇൻ പ്രൈവറ്റ് ഇൻഡസ്ട്രി ത്രൂ പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ’ പദ്ധതിയുമായി സഹകരിച്ച് തൊഴിൽ പരിശീലനം നൽകാൻ താത്പര്യപത്രം ക്ഷണിച്ചു. ലോജിസ്റ്റിക്സ്, പോളിമർ ഇൻഡസ്ട്രി, ഹോട്ടൽ വ്യവസായം, വാഹന നിർമ്മാണ വിപണന സർവീസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകാനും, വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് തൊഴിൽ ഉറപ്പ് നൽകുന്നതിനുമായി സ്വകാര്യ സംരംഭങ്ങളിൽ നിന്നും സർക്കാർ ഏജൻസികളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്ഥാപനത്തിന് കുറഞ്ഞത് അഞ്ചു വർഷം പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. വിജ്ഞാപനം www.bwin.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താത്പര്യപത്രം ജൂലൈ 31നകം ഓൺലൈനായി സമർപ്പിക്കാം. ഫോൺ- 0492 2222335.

error: Content is protected !!