അപേക്ഷ ക്ഷണിച്ചു

സംസ്ഥാന തല ട്രാൻസ്ജെൻഡർ ഫെസ്റ്റ് 2025-26 നോട് അനുബന്ധിച്ച് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികൾക്കും മികച്ച പ്രവർത്തനം കാഴ്ചവച്ച സി ബി ഒ അല്ലെങ്കിൽ എൻജിഒ എന്നിവയ്ക്കും അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ആഗസ്റ്റ് അഞ്ചിന് മുമ്പായി ജില്ലാ സാമൂഹ്യ നീതി ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ, ചെമ്പൂക്കാവ്, തൃശൂർ – 680020 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.
അപേക്ഷാഫോറവും മറ്റു വിവരങ്ങളും www.mis.swd.kerala.gov.in വെബ്സൈറ്റ് വഴി ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 04872321702 എന്ന നമ്പറിൽ ബന്ധപ്പെടുക.