ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചാലക്കുടി മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് 2025-26 വർഷം ഫീൽഡ് ട്രിപ്പ്, ടൂർ, മേളകൾ എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് 49 സീറ്റുള്ള ബസ് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ബസുകൾക്ക് എട്ടുവർഷത്തിൽ കൂടുതൽ പഴക്കം പാടില്ല. സെപ്റ്റംബർ 16-ന് രാവിലെ 11 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. വിലാസം: സീനിയർ സൂപ്രണ്ട്, മോഡൽ റെസിഡൻഷ്യൽ സ്കൂൾ ചാലക്കുടി, നായരങ്ങാടി, കോടശ്ശേരി പി.ഒ, തൃശ്ശൂർ-680721. ഫോൺ: 0480 2960400.