സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരം: അപേക്ഷാ തിയതി നീട്ടി

2024-ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരത്തിനും മികച്ച യുവജന ക്ലബ്ബുകൾക്കുള്ള അവാർഡിനും അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. സെപ്തംബർ 25ന് വൈകിട്ട് അഞ്ച് വരെ നോമിനേഷനുകളും അപേക്ഷകളും സമർപ്പിക്കാം.
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്, യുവ, അവളിടം ക്ലബ്ബുകളിൽ നിന്നാണ് മികച്ച ക്ലബ്ബുകൾക്കുള്ള അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നത്. ജില്ലാതലത്തിൽ തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തിപത്രവും പുരസ്കാരവും ലഭിക്കും. ഈ ക്ലബ്ബുകളെയാണ് സംസ്ഥാനതല അവാർഡിനായി പരിഗണിക്കുന്നത്. സംസ്ഥാന അവാർഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും പ്രശസ്തിപത്രവും നൽകും.
മാർഗനിർദ്ദേശങ്ങളും അപേക്ഷാ ഫോറവും അതത് ജില്ലാ യുവജന കേന്ദ്രങ്ങളിലും കേരള യുവജനക്ഷേമ ബോർഡിന്റെ വെബ്സൈറ്റായ www.ksywb.kerala.gov.in-ലും ലഭ്യമാണ്. ഫോൺ- 04872362321