ന്യായവിലക്കട ലൈസന്‍സി; അപേക്ഷ ക്ഷണിച്ചു

തൃശ്ശൂര്‍ താലൂക്കിലെ കോലഴി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ന്യായവിലക്കട നം. 1841194 -ന് ലൈസന്‍സിയെ സ്ഥിരമായി നിയമിക്കുന്നതിന് പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ജില്ലാ സപ്ലൈ ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ് എന്നിവിടങ്ങളിലും, www.civilsupplieskerala.gov.in എന്ന സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്. അപേക്ഷകള്‍ ഒക്ടോബര്‍ 18 ന് രാവിലെ 11 മണി വരെ ജില്ലാ സപ്ലൈ ഓഫീസില്‍ നേരിട്ടും സ്വീകരിക്കും. ഫോണ്‍: 0487 2331031, 0487 2360040.