Auction-gavel

എൻ.ഡി.പി.എസ് ആക്ട് കേസുകളിൽ ഉൾപ്പെട്ട വാഹനങ്ങൾ ലേലം ചെയ്യുന്നു. അഞ്ച് മോട്ടോർസൈക്കിളുകളും ഒരു ഹുണ്ടായി എക്സ് സെന്റ് കാറുമാണ് ലേലം ചെയ്യുന്നത്. ജൂലൈ 23ന് രാവിലെ 11 മുതൽ വൈകിട്ട് 4 :30 വരെയാണ് ലേലം നടക്കുന്നത്. താത്പര്യമുള്ളവർ എം.എസ്.ടി.സി ലിമിറ്റഡ് നിബന്ധനകൾക്ക് വിധേയമായി രജിസ്റ്റർ ചെയ്ത് പങ്കെടുക്കണം. വാഹനങ്ങൾ ലേല തിയതിക്ക് മുൻപുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ അഞ്ച് വരെ വാഹനങ്ങൾ സൂക്ഷിച്ചിരിക്കുന്ന തൃശ്ശൂർ സിറ്റി ഡി.എച്ച്.ക്യു ക്യാമ്പ് അധികൃതരുടെയും വിയ്യൂർ പൊലീസ് സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫീസറുടെയും അനുമതിയോടെ പരിശോധിക്കാം. ഫോൺ : 04872423511.

error: Content is protected !!