പി.എസ്.സി പരീക്ഷാകേന്ദ്രം മാറ്റം

കേരള പബ്ലിക് സർവീസ് കമ്മീഷൻ പോലീസ് വകുപ്പിലെ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ (ട്രെയ്നി), പോലീസ് കോൺസ്റ്റബ്ൾ ട്രെയ്നി (സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് ഫോർ എസ്.സി / എസ്.ടി ) തസ്തികയിലേക്ക് ജൂലൈ 26 ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ തൃശൂർ ജില്ലയിൽ നടത്തുന്ന ഒ.എം.ആർ. എഴുത്തുപരീക്ഷയ്ക്ക് ജി.എച്ച്.എസ്.എസ് പീച്ചി, പീച്ചി പി.ഒ., തൃശൂർ 680653 (സെൻ്റർ നം.1338) എന്ന പരീക്ഷാ കേന്ദ്രത്തിൽ അനുവദിച്ച രജിസ്റ്റർ നമ്പർ 1075468 മുതൽ 1075667 വരെയുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം ഗവ.എച്ച്എസ്എസ് പട്ടിക്കാട്-സെൻ്റർ II എന്ന പരീക്ഷാ കേന്ദ്രത്തിൽ നിർദിഷ്ട സമയത്ത് പരീക്ഷയ്ക്ക് ഹാജരാകണം. ഇതു സംബന്ധിച്ച് വ്യക്തിഗത അറിയിപ്പ് പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് പി.എസ്.സി തൃശൂർ ജില്ലാ ഓഫീസർ അറിയിച്ചു.