അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് ഒ.ബി.സി വിഭാഗത്തിൽപ്പെട്ട ബാർബർ തൊഴിൽ ചെയ്തു വരുന്നവർക്ക് ബാർബർ ഷോപ്പ് നവീകരിക്കുന്നതിനായി പരമാവധി 40000 രൂപവരെ ഗ്രാന്റ് അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ഉയർന്ന കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയും പ്രായപരിധി 60 വയസുമാണ്. മുൻപ് ഈ പദ്ധതി പ്രകാരം ധനസഹായം ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. www.bwin.kerala.gov.in എന്ന പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. അവസാന തിയ്യതി ഓഗസ്റ്റ് 15. ഫോൺ – 0492 2222335.