ദുബായിൽ താമസ വാടക കുറയുന്നു

Dubai Home rent

ദുബായ്: ദുബായിൽ നീണ്ട ഇടവേളയ്ക്ക് ശേഷം താമസ വാടകയില്‍ കുറവ് വന്നു തുടങ്ങി. സ്റ്റുഡിയോ ഫ്ലാറ്റുകളുടെയും ഒരു കിടപ്പ് മുറിയുള്ള ഫ്ലാറ്റുകളുടെയും വാടകയിലാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് സോഴ്സുകള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ജീവിക്കാന്‍ ചെലവേറിയ നഗരമായ ദുബായിലെ ചില സ്ഥലങ്ങളില്‍ കഴിഞ്ഞ രണ്ടുമാസമായി വീട്ടു വാടക വര്‍ദ്ധിച്ചിട്ടില്ലെന്നാണ് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് സോഴ്സുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി മിക്ക സ്ഥലങ്ങളിലും താമസ വാടക കുതിച്ചു ഉയര്‍ന്നിരുന്ന സ്ഥാനത്താണ് ഈ മാറ്റം. ഷെയറിങ് താമസ കേന്ദ്രങ്ങള്‍ക്കെതിരെ ദുബായ് മുൻസിപ്പാലിറ്റി നടപടി ശക്തമാക്കിയത് വാടക കുറയാന്‍ കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു.

നിരവധി ബാച്ചിലേഴ്സും ഇത്തരം താമസകേന്ദ്രങ്ങള്‍ ഒരിക്കിയിരുന്ന കമ്പനികളും അജ്മാന്‍, ഷാര്‍ജ എന്നീ എമിറേറ്റുകളിലേക്ക് പ്രവര്‍ത്തനം മാറ്റിയതും ദുബായില്‍ വാടകക്കാരുടെ ഡിമാന്റ് കുറയാന്‍ കാരണമായി. ഇന്റര്‍നാഷണല്‍ സിറ്റിയിലെ സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്റുകള്‍ക്ക്, വാര്‍ഷിക വാടക 29,000 ദിര്‍ഹത്തിന് താഴെയാണെന്ന് റിയല്‍ എസ്റ്റേറ്റ് എജന്റുമാരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

വീട്ടുവാടകയിലെ കുറവ് മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ്.

error: Content is protected !!