കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു

JOBS

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, എറണാകുളം മേഖലയുടെ പരിധിയിലുള്ള ഉദയംപേരൂർ, തൃശ്ശൂർ ഫിഷറീസ് ഓഫീസുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു. ഓരോ ഓഫീസിലും ഓരോ ഒഴിവ് വീതമാണുള്ളത്. സെപ്റ്റംബർ 17-ന് രാവിലെ പത്ത് മണിക്ക് എറണാകുളം റീജിയണൽ എക്സിക്യൂട്ടീവ് ഓഫീസിൽ വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും.

ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. പ്രായം 20-നും 36-നും ഇടയിലായിരിക്കണം. മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന. ദിവസവേതനം 800 രൂപയായിരിക്കും. അതത് ജില്ലകളിൽ സ്ഥിരതാമസമുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഉദ്യോഗാർത്ഥികൾ അഭിമുഖത്തിനായി ഫിഷറീസ് ഓഫീസ് കോംപ്ലക്‌സ്, ഡോക്ടർ സലിം അലി റോഡ്, ഹൈക്കോടതിക്ക് സമീപം, എറണാകുളം എന്ന വിലാസത്തിൽ ഹാജരാകണം. ഫോൺ- 0484 2396005

error: Content is protected !!