വാക്ക്-ഇന്‍-ഇന്റര്‍വ്യു

കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയുടെ മണ്ണുത്തി വെറ്ററിനറി കോളേജില്‍ വിവിധ തസ്തികകളിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള ടീച്ചിങ് അസിസ്റ്റന്റ്, ലാബ് അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ്, ക്ലര്‍ക്ക്-അക്കൗണ്ടന്റ് എന്നീ തസ്തികകളിലേക്ക് താല്കാലിക നിയമനത്തിനായാണ് ഇന്റര്‍വ്യു. സെപ്തംബര്‍ 23, 24, 25 തിയതികളില്‍ വെറ്ററിനറി കോളേജിലെ ഇന്ദ്രനീലം സെമിനാര്‍ ഹാളില്‍ അഭിമുഖം നടക്കും.
ഓരോ വിഭാഗങ്ങള്‍ക്കുമുള്ള ഇന്റര്‍വ്യുവിന്റെ സമയവും തീയതിയും നിയമനത്തിന്റെ വിശദവിവരങ്ങളും www.kvasu.ac.in എന്ന യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. താല്പര്യമുള്ളവര് യോഗ്യതകളും പ്രവൃത്തിപരിചയവും ആവശ്യമായ മറ്റ് രേഖകളുമായി അതത് തിയതികളില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0487 2370451.