ഫാമിലി വുമൺ കൗൺസലർ നിയമനം

തൃശൂർ റൂറൽ പോലീസ് ജില്ലാ വനിതാ സെല്ലിന് കീഴിൽ 2025-2026 വർഷത്തെ ജെൻഡർ അവയർനസ് സ്റ്റേറ്റ് പ്ലാൻ സ്കീം പ്രകാരം ഒരു ഫാമിലി വുമൺ കൗൺസലറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും കൗൺസലിങ്ങിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവരായിരിക്കണം. ഉദ്യോഗാർഥികൾ സെപ്തംബർ 20നുള്ളിൽ നേരിട്ടോ ഇമെയിൽ മുഖേനയോ അപേക്ഷിക്കണം. അഭിമുഖം സെപ്തംബർ 22ന് രാവിലെ 11 മണിക്ക് തൃശൂർ റൂറൽ ജില്ലാ പോലീസ് കാര്യാലയത്തിൽ നടക്കും. ഫോൺ: 0480 2823000. ഇമെയിൽ വിലാസം: dyspcdtsrrl.pol@kerala.gov.in