ഡെവലപ്‌മെന്റ് പീഡിയാട്രീഷ്യന്‍ ഒഴിവ്; 60000 രൂപ മാസശമ്പളം

download (2)

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ 60,410 രൂപ മാസ വേതനത്തില്‍ ഡെവലപ്‌മെന്റ് പീഡിയാട്രീഷ്യന്റെ ഒരു താത്കാലിക ഒഴിവുണ്ട്. Pediatrician with PG Diploma in Development Neurology അല്ലെങ്കില്‍ Fellowship in Developmental & Behavior Pediatrics ആണ് യോഗ്യത. ഒരു വര്‍ഷത്തെ ഡെവലപ്‌മെന്റല്‍ പീഡിയാട്രിക്‌സിലെ പരിചയം അധികയോഗ്യതയായി പരിഗണിക്കും.

താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അപേക്ഷ എന്നിവയുമായി 26 ന് രാവിലെ 11 ന് സി.ഡി.സിയില്‍ വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: www.cdckerala.org, ഫോണ്‍: 0471 2553540.

error: Content is protected !!