ടെക്സ്റ്റൈൽ ഡിസൈനർമാർക്ക് അവസരം
കൈത്തറി പരിപോഷണ പദ്ധതിയുടെ ഭാഗമായി കണ്ണൂരിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ടെക്‌സ്റ്റൈൽസ് ഡിസൈനർമാരെ ക്ഷണിക്കുന്നു. നിഫ്റ്റ്/എൻ.ഐ.ഡി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വിജയിക്കുന്നവർക്കും അനുബന്ധ ടെക്‌നോളജി കോഴ്‌സുകൾ നടത്തിയവർക്കും അപേക്ഷിക്കാൻ അവസരം ഉണ്ട്. അപേക്ഷകൾ ജൂലൈ 31-ന് മുമ്പ് സമർപ്പിക്കണം.
കൈത്തറി പരിപോഷണ പദ്ധതിയുടെ ഭാഗമായി കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജിയിൽ ടെക്‌സ്റ്റൈൽസ് ഡിസൈനർമാർക്ക് തൊഴിലവസരമൊരുക്കുന്നു. നിഫ്റ്റ്/എൻ.ഐ.ഡി കളിൽ നിന്ന് ടെക്‌സ്റ്റൈൽ ഡിസൈനിംഗ് കോഴ്‌സ് വിജയിച്ചവർ, ഹാൻഡ്‌ലൂം ആന്റ് ടെക്‌സ്റ്റൈൽ ടെക്‌നോളജി, ഹാൻഡ്‌ലൂം ടെക്‌നോളജി എന്നിവയിൽ ഡിഗ്രി/ ഡിപ്ലോമ ലെവൽ കോഴ്‌സ് വിജയിച്ചവർ എന്നിവർക്ക് അപേക്ഷിക്കാം. മൂന്ന്- അഞ്ച് വർഷം ടെക്‌സ്റ്റൈൽ ഡിസൈനിംഗിൽ പ്രവൃത്തിപരിചയം അഭികാമ്യം. നിയമനം താത്കാലികമായി പ്രൊജക്ട് അടിസ്ഥാനത്തിലായിരിക്കും.
അപേക്ഷകൾ തപാൽ വഴിയോ, നേരിട്ടോ സമർപ്പിക്കാം. ഇ-മെയിൽ വഴിയുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല. ജൂലൈ 31വൈകീട്ട് അഞ്ച് വരെ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷകൾ അയക്കുമ്പോൾ കവറിന് പുറത്ത് ‘ടെക്‌സ്റ്റൈൽ ഡിസൈനർക്കുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം. വിലാസം- ഇന്ത്യൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി- കണ്ണൂർ, പി.ഒ കിഴുന്ന, തോട്ടട, കണ്ണൂർ -670007, ഫോൺ- 0497 2835390, ഇ-മെയിൽ- info@iihtkannur.ac.in, വെബ്സൈറ്റ് – www.iihtkannur.ac.in