ക്ലീനിക്കൽ സൈക്കോളജിസ്റ്റ് താത്കാലിക നിയമനം

തൃശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ക്ലീനിക്കൽ സൈക്കോളജിസ്റ്റിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. താല്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി സർട്ടിഫിക്കറ്റ്, ആർ.സി.ഐ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ/തിരഞ്ഞെടുപ്പ് ഐഡി കാർഡ് എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂലൈ 30 ബുധനാഴ്‌ച രാവിലെ 10.30 ന് തൃശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്. ഇൻ്റർവ്യു വിന് ഹാജരാകുന്നവർ രാവിലെ പത്തിനും 11 നും ഇടയിൽ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2383155.