മൾട്ടി പർപ്പസ് വർക്കർ കരാർ നിയമനം

നാഷണൽ ആയുഷ് മിഷൻ വഴി ഭാരതീയ ചികിത്സ, ഹോമിയോപ്പതി വകുപ്പിൽ മൾട്ടി പർപ്പസ് വർക്കർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോമിനൊപ്പം ബയോഡാറ്റ, ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി സഹിതം തൃശ്ശൂർ രാമവർമ്മ ജില്ല ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസിൽ ആഗസ്റ്റ് രണ്ടിന് അഞ്ചുമണിക്ക് മുൻപായി തപാൽ വഴിയോ നേരിട്ടോ അപേക് നൽകണം.
മൾട്ടിപർപ്പസ് വർക്കർ കാരുണ്യ പ്രൊജക്റ്റ്, മൾട്ടിപർപ്പസ് വർക്കർ എൻ പി പി എം ഒ എം ഡി പ്രൊജക്റ്റ്, മൾട്ടിപർപ്പസ് വർക്കർ ആയുർകർമ്മ പ്രൊജക്റ്റ്, മൾട്ടിപർപ്പസ് വർക്കർ എൻ സി ഡി മാനേജ്മെന്റ്, മൾട്ടിപർപ്പസ് വർക്കർ സിദ്ധ തെറാപ്പി യൂണിറ്റ്, മൾട്ടിപർപ്പസ് വർക്കർ യൂനാനി തെറാപ്പി, മൾട്ടിപർപ്പസ് വർക്കർ എം പി എച്ച് ഡബ്ലിയു, തെറാപ്പിസ്റ്റ് (പുരുഷൻ) തുടങ്ങിയ ഒഴിവുകളിലാണ് നിയമനം നടത്തുന്നത്.
കൂടുതൽ വിവരങ്ങൾക്ക് http://nam.kerala.gov.in – 04872939190