എട്ടാം ക്ലാസുണ്ടോ? കുടുംബശ്രീയില്‍ ജോലിയവസരം; 

40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അവസരം; ആഗസ്റ്റ് 08 വരെ അപേക്ഷിക്കാം

1753774326414989-0

കുടുംബശ്രീക്ക് കീഴില്‍ പുതിയ തൊഴിലവസരം. ട്രൈബർ ആനിമേറ്റർ തസ്തികകളിലേക്കാണ് പുതിയ നിയമനങ്ങള്‍ നടക്കുന്നത്. താല്‍ക്കാലികാടിസ്ഥാനത്തില്‍ കരാർ നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ളവർ ആഗസ്റ്റ് 08ന് മുൻപായി തപാല്‍ മുഖേന അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്: കുടുംബശ്രീക്ക് കീഴില്‍ ട്രൈബല്‍ ആനിമേറ്റർ കോ-ഓർഡിനേറ്റർ, ട്രെെബല്‍ ആനിമേറ്റർ റിക്രൂട്ട്മെന്റ്. താല്‍ക്കാലിക കരാർ നിയമനം. ട്രൈബല്‍ ആനിമേറ്റർ കോ-ഓർഡിനേറ്ററായി ഒരു ഒഴിവും, ട്രെെബല്‍ ആനിമേറ്റർ തസ്തികയില്‍ വിവിധ ഒഴിവുകളും നിലവിലുണ്ട്.

പ്രായപരിധി: ട്രൈബല്‍ ആനിമേറ്റർ കോ-ഓർഡിനേറ്റർ = അപേക്ഷകരുടെ പ്രായപരിധി 20 വയസിനും 45 വയസിനും ഇടയില്‍ ആയിരിക്കണം

ട്രൈബല്‍ ആനിമേറ്റർ = 18നും 40 വയസിനും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യത: ട്രൈബല്‍ ആനിമേറ്റർ കോ-ഓർഡിനേറ്റർ. ഏതെങ്കിലും വിഷയത്തില്‍ ബാച്ചിലർ ബിരുദം ഉള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. നിലവില്‍ എസ് ടി അനിമേറ്ററായി ജോലി ചെയ്യുന്നവർക്ക് മുൻഗണന ലഭിക്കും.

ട്രൈബല്‍ ആനിമേറ്റർ: എട്ടാം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത.

ശമ്പളം: ട്രൈബല്‍ ആനിമേറ്റർ കോ-ഓർഡിനേറ്റർ = തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 16000 രൂപയാണ് ശമ്പളമായി ലഭിക്കുക. മാസത്തില്‍ 20 പ്രവർത്തിദിനങ്ങള്‍ കണക്കാക്കി 2000 രൂപ യാത്ര ചെലവില്‍ അനുവദിക്കുന്നതാണ്.

error: Content is protected !!