അപേക്ഷ ക്ഷണിച്ചു

JOBS

ചാലക്കുടി പട്ടികവർ​ഗ വികസന ഓഫീസിന് കീഴിൽ സഹായി സെന്റർ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്നതിന് താ്പര്യമുള്ള പട്ടികവർ​ഗ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. എസ്.എസ്.എൽ.സി യോഗ്യതയുള്ള, 18നും 42 നും ഇടയിൽ പ്രായമുള്ള പട്ടികവർ​ഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടറിൽ ഡാറ്റ തയ്യാറാക്കുന്നതിനും അയക്കുന്നതിനും ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ടൈപ്പ് ചെയ്യുന്നതിനും പ്രാവീണ്യവും വേണം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് ആറിന് രാവിലെ 10.30 ന് ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ: 0480 2706100.

error: Content is protected !!