പ്രകൃതിയുടെ പ്രാണവായുവായി പുഴയെ സംരക്ഷിക്കണം
പ്രകൃതിയും സമൂഹവും തമ്മിലുള്ള സഹവർത്തിത്വത്തിന് ഉജ്ജ്വല മാതൃകയായി മാറി. ചക്കംകണ്ടം പുഴയുടെ ഹൃദയതാളം കേട്ടുപോലെയുള്ള ജനപ്രതികരണമാണ് അവിടെ ഉണ്ടായത്. പൗരാവകാശ വേദി ചക്കംകണ്ടത്ത് സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിൽ മുഖ്യപ്രഭാഷണം നടത്തി സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം അഭിപ്രായപ്പെട്ടു

ചാവക്കാട് : പ്രകൃതിയും സമൂഹവും തമ്മിലുള്ള സഹവർത്തിത്വത്തിന് ഉജ്ജ്വല മാതൃകയായി മാറി. ചക്കംകണ്ടം പുഴയുടെ ഹൃദയതാളം കേട്ടുപോലെയുള്ള ജനപ്രതികരണമാണ് അവിടെ ഉണ്ടായത്. പൗരാവകാശ വേദി ചക്കംകണ്ടത്ത് സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിൽ മുഖ്യപ്രഭാഷണം നടത്തി സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം അഭിപ്രായപ്പെട്ടു. അധികാരികൾ ടാങ്കർ ലോറിയിൽ മാലിന്യം കൊണ്ടുവന്ന് പുഴയിലേയ്ക്ക് തള്ളാനുള്ള നീക്കമാണ് ജനകീയ പ്രതിഷേധത്തിന് കാരണമാകുന്നത്. പ്രകൃതിയോടുള്ള ധാർമ്മിക ഉത്തരവാദിത്തം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. പൗരാവകാശ വേദി ജില്ലാ പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.എം.മുഹമ്മദ് ഗസ്സാലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.ജെ.ഷാജൻ മാസ്റ്റർ, പുഴ സംരക്ഷണ സമിതി ചെയർമാൻ അനിൽ ആതിര, കൗൺസിലർമാരായ കെ.എം.മെഹ്റൂഫ്, സുപ്രിയ രമേന്ദ്രൻ, പഞ്ചായത്ത് മെമ്പർമാരായ ജോസഫ് ബെന്നി, എൻ.ജെ.ലിയോ, സി.ടി. ബാബു, ഏ.ജെ. വർഗീസ്, ഫാമീസ് അബൂബക്കർ, ഹിഷാം കപ്പൽ, കെ.യു. കാർത്തികേയൻ, കമാലുദ്ദീൻ തോപ്പിൽ, താലൂക്ക് പ്രസിഡണ്ട് വർഗീസ് പാവറട്ടി, മുഹമ്മദ് സിംല എന്നിവർ സംസാരിച്ചു.