മരണങ്ങൾ സംഭവച്ചിട്ടും അധികൃതർ തുടരുന്ന മൗനം ക്രൂരത: അഡ്വ. ജോസഫ് ടാജറ്റ്
റോഡപകടങ്ങളും മരണങ്ങളും തുടർന്നിട്ടും ജില്ലാ ഭരണകൂടത്തിന്റേയും മേയറുയുടേയും മൗനം തികച്ചും ക്രൂരതയാണെന്ന് ഡിസിസി പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. ജില്ലാ കളക്ടറുടെ മൂക്കിന് താഴെയാണ് ഏബൽ ചാക്കോ എന്ന യുവാവ് മരണപ്പെട്ടത്,

തൃശൂർ: റോഡപകടങ്ങളും മരണങ്ങളും തുടർന്നിട്ടും ജില്ലാ ഭരണകൂടത്തിന്റേയും മേയറുയുടേയും മൗനം തികച്ചും ക്രൂരതയാണെന്ന് ഡിസിസി പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. ജില്ലാ കളക്ടറുടെ മൂക്കിന് താഴെയാണ് ഏബൽ ചാക്കോ എന്ന യുവാവ് മരണപ്പെട്ടത്, നഗരത്തിൽ റോഡുകളെല്ലാം കുളമായി കിടക്കുകയാണ്. നാളുകളായി അപകടപരമ്പരയാണ്, മാസങ്ങളായി ജില്ലയിലെ ജനങ്ങൾ ഗതാഗത കുരുക്കിൽപ്പെട്ട് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ദേശീയ പാതകളും സംസ്ഥാന, ജില്ലാ ,പഞ്ചായത്ത് റോഡുകളും പൊട്ടിപൊളിഞ്ഞ് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ജനജീവിതം തന്നെ താറുമാറായിരിക്കുകയാണ്. നിരവധി സമരങ്ങളും നടന്നിട്ടും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും ഇതുവരെ പ്രശ്നം പരിഹരിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അന്യായമാണ്. ഇനിയെങ്കിലും മനുഷ്യ ജീവനുകൾ പൊലിയാതിരിക്കാൻ അടിയന്തിരമായി റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്ന് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.
റോഡുകളുടെ ശോച്യാവസ്ഥക്കും ഗതാഗത കുരുക്കിനുമെതിരെ ജില്ലാ വ്യാപകമായി കോൺഗ്രസ് നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി തൃശൂർ പുഴക്കൽ ജംഗ്ഷനിൽ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡിസിസി പ്രസിഡണ്ട്. മണ്ഡലം പ്രസിഡണ്ട് കെ സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ച പ്രതിഷേധയോഗത്തിൽ നേതാക്കളായ എ പ്രസാദ്, രാജൻ പല്ലൻ, സിജോ കടവിൽ, ബൈജു വർഗീസ്, രവി താണിക്കൽ, ഫ്രാൻസിസ് ചാലിശ്ശേരി, ജെലിൻ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.