കര്‍ക്കടകവാവ്: പഞ്ചവടി കടപ്പുറത്ത് വിപുലമായ സജ്ജീകരണം
നാളെ പുലര്‍ച്ചെ 2.30 മുതല്‍ പഞ്ചവടി വാ കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ യജ്ഞശാലയില്‍ ബലിതര്‍പ്പണചടങ്ങുകള്‍ ആരംഭിക്കും.

ചാവക്കാട് : കര്‍ക്കടകവാവ് ബലിതര്‍പ്പണ കര്‍മ്മങ്ങള്‍ക്കായി പഞ്ചവടി വാ കടപ്പുറത്ത് വിപുലമായ സജ്ജീകരണം ഒരുക്കിയതായി ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരേ സമയം ആയിരം പേര്‍ക്കു വരെ ബലിയിടാന്‍ സൗകര്യമുണ്ടാവും.
രാവിലെ 10 വരെ ബലിയിടൽ ചടങ്ങുകൾ നീണ്ടുനിൽക്കും. തിലഹവനം, പിതൃസായൂജ്യപൂജ എന്നിവ നടത്തുന്നതിന് ഭക്തർക്ക് സൗകര്യമുണ്ടാകും. ബലിയിടാനെത്തുന്നവർക്ക് സൗജന്യ പ്രഭാതഭക്ഷണം, വാഹന പാർക്കിങ് സൗകര്യം, സാധനങ്ങൾ സൂക്ഷിക്കാൻ ക്ലോക്ക് റൂം സംവിധാനം എന്നിവയും ഒരുക്കും. സുരക്ഷയ്ക്കായി പൊലീസ്, തീരദേശ പോലീസ്, ആംബുലൻസ്, തീരദേശ ജാഗ്രത സമിതി തുടങ്ങിയവരുടെ സാന്നിധ്യവും ഉണ്ടാകും. പഞ്ചവടി ശങ്കരനാരായണ ക്ഷേത്രം പ്രസിഡൻ്റ് ദിലീപ്കുമാർ പാലപ്പെട്ടി, ജോയിൻ്റ് സെക്രട്ടറി കെ.എസ്. ബാലൻ, ക്ഷേത്രം എക്സിക്യുട്ടീവ് അംഗമായ വിശ്വനാഥൻ വാക്കയിൽ, വാസു തറയിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.