കർക്കടകവാവ് ബലിതർപ്പണം: കനത്ത സുരക്ഷയൊരുക്കി തൃശൂർ റൂറൽ പൊലീസ്

തൃശൂർ റൂറൽ പൊലീസ് കർക്കടകവാമിലെ ബലിതർപ്പണത്തിന് കനത്ത സുരക്ഷ ഒരുക്കുന്നുണ്ട്. 87 കേന്ദ്രങ്ങളിൽ 500 പൊലീസുകാർ വിന്യസിക്കായിരിക്കുകയിൽ, ആരാധന സ്ഥലങ്ങളിൽ നിരീക്ഷണവും പട്രോളിങ്ങും നടക്കും. വനിതാ പൊലീസിന് പ്രത്യേക സംഘങ്ങൾ ഉണ്ടാവും, നിർദോഷികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക ശ്രദ്ധ നൽകപ്പെടും.

vaavubali

കർക്കടകവാവ് ബലിതർപ്പണത്തിന് കനത്ത സുരക്ഷയൊരുക്കി തൃശൂർ റൂറൽ പൊലീസ്. നാളെ പുലർച്ചെ 4 മുതൽ ബലിതർപ്പണച്ചടങ്ങുകൾ നടക്കുന്ന റൂറൽ പൊലീസ് പരിധിയിലെ 87 കേന്ദ്രങ്ങളിൽ ക്രമസമാധാന പാലനത്തിനായി 500 പൊലീസുകാരെ വിന്യസിച്ചതായി റൂറൽ എസ്പി ബി. കൃഷ്ണകുമാർ അറിയിച്ചു.ബലിതർപ്പണം നടക്കുന്ന എല്ലായിടത്തും പൊലീസിന്റെ നിരീക്ഷണവും പട്രോളിങ്ങും പ്രധാന ജംക്‌ഷനുകളിൽ ഗതാഗത നിയന്ത്രണവും ഉണ്ടായിരിക്കും.സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി വനിത എസ്ഐ ഇ.യു.സൗമ്യ, സൈബർ പൊലീസ് സ്റ്റേഷൻ എസ്ഐ. രമ്യ കാർത്തികേയൻ എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ വനിതാ പൊലീസിനെയും രണ്ട് പിങ്ക് പൊലീസ് പട്രോളിങ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി പി.ആർ. ബിജോയ്, ഡിവൈഎസ്പിമാരായ കെ.ജി.സുരേഷ്, വി.കെ.രാജു, പി.സി. ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിലായിരിക്കും സുരക്ഷാ ക്രമീകരണങ്ങൾ.

error: Content is protected !!