ചികിത്സയിൽ കഴിയുന്ന സി. സി മുകുന്ദൻ എം.എൽ.എയെ സന്ദർശിച്ചു

തൃശൂർ:- വീടിനകത്ത് കാൽവഴുതി വീണതിനെ തുടർന്ന് പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന നാട്ടിക എംഎൽഎ സി.സി മുകുന്ദനെ സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ വസതിയിൽ എത്തി സന്ദർശിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി കെ.എം. കിഷോർ കുമാർ, അസിസ്റ്റൻ്റ് സെക്രട്ടറി എ.കെ. അനിൽ കുമാർ എന്നിവരൊന്നിച്ചാണ് അദ്ദേഹം സന്ദർശനം നടത്തിയത്. എംഎൽഎയുടെ ആരോഗ്യ വിവരങ്ങൾ ആരാഞ്ഞ അദ്ദേഹം തുടർചികിത്സ സംബന്ധിച്ച കാര്യങ്ങൾക്ക് മണ്ഡലം സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.