360 ദിവസത്തെ സേവന പദ്ധതികൾ പ്രഖ്യാപിച്ച് ലയൺസ് ക്ലബ് 318 ഡി

തൃശുർ : 360 ദിവസത്തെ സേവന പദ്ധതികൾ നടപ്പാക്കുമെന്ന് ലയൺസ്ക്ലബ് ഇന്റർനാഷണൽ (318ഡി) ഡിസ്ട്രിക്ട് നിയുക്ത ഗവർണർ ടി. ജയകൃഷ്ണൻ. 2025 – 26 വർഷ കാലയളവിലാണ് പദ്ധതി. തൃശൂർ – പാലക്കാട് ജില്ലകളിലെ ലയൺസ് ക്ലബുകൾ വഴിയാണ് നടപ്പാക്കുക. സൗജന്യമായി ഡയബറ്റിക്- തിമിര ശസ്ത്രക്രിയാ ക്യാമ്പുകൾ, വീട് നിർമ്മാണം, സ്ത്രീകൾക്ക് തൊഴിലവസരം, കാഴ്ച പരിമിതർക്ക് തൊഴിൽ പരിശീലനം, വഴിയോര കച്ചവടക്കാർക്ക് കുടയും ഉപകരണങ്ങളും, വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ, നൂതന കൃത്രിമ കാൽ വിതരണം തുടങ്ങിയവ പദ്ധതികളിലുണ്ട്.
ലയൺസ് കാബിനറ്റ് അംഗങ്ങളുടെ സ്ഥാനാരോഹണം 27 ന് ഉച്ചതിരിഞ്ഞ് 3ന് ഇരിങ്ങാലക്കുട എം.സി.പി. കൺവെൻഷൻ സെന്ററിൽ നടക്കും. ലയൺസ് പാസ്റ്റ് ഇന്റർനാഷണൽ ഡയറക്ടർ അരുണ ഓസ്വാൾ സ്ഥാനാരോഹണ ചടങ്ങ് ഉൽഘാടനം ചെയ്യും. മണപ്പുറം ഗ്രൂപ്പ് ചെയർമാൻ വി.പി.നന്ദകുമാർ അധ്യക്ഷത വഹിക്കും. ഡിസ്ട്രിക്ട് ഗവർണർ ജയകൃഷ്ണൻ, ജെയിംസ് വളപ്പില, സുരേഷ് കെ. വാര്യർ, അഷറഫ് . കെ.എം. എന്നിവരാണ് പ്രധാന ഭാരവാഹികൾ. ഡിവിജ്, ജെയ്സ് ടി.അഞ്ചേരി, രാജൻ കെ.നായർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.