സ്വർണവില കുതിക്കുന്നു റോക്കറ്റ് പോലെ…. ഒരു ലക്ഷത്തിലേക്ക്

സ്വർണാഭരണം

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ വര്‍ധന. പവന് 2,440 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 97,360 രൂപയായി. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 94,920 രൂപയായിരുന്നു. ഗ്രാമിന് 305 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 12,170 രൂപയായി.

ഇന്നലെ സ്വർണ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ബുധനാഴ്ച രാവിലെയും ഉച്ചയ്ക്കുമായി പവന് ഏകദേശം 800 രൂപയോളം വര്‍ധിച്ച് 94,920 രൂപയായിരുന്നു. ഓരോ ദിവസവും സ്വര്‍ണവിലയില്‍ രണ്ടും മൂന്നും തവണയാണ് മാറ്റമുണ്ടായി കൊണ്ടിരിക്കുന്നത്. റെക്കോര്‍ഡ് കുതിപ്പാണ് സ്വര്‍ണത്തിന് കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി ഉണ്ടായി കൊണ്ടിരിക്കുന്നത്.

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്. വിവാഹ പാര്‍ട്ടിക്കാരെയും പിറന്നാള്‍പോലെയുള്ള ആഘോഷങ്ങള്‍ നടത്തുന്നവരെയുമാണ് സ്വര്‍ണവിലയിലെ അടിക്കടിയുള്ള വമ്പന്‍ വില വര്‍ധനവ് വലിയ രീതിയില്‍ ബാധിക്കുന്നത്.

error: Content is protected !!