എൻഫോസ്‌മെന്റ് പരിശോധന 75000രൂപ പിഴ ചുമത്തി

തദ്ദേശ സ്വയംഭരണ ജില്ലാ എൻഫോസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ ചാലക്കുടിയിലെ വിവിധ ബാർ ഹോട്ടലുകൾ, റയിൽവേ സ്റ്റേഷൻ, കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ്, വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. മാലിന്യ സംസ്കരണ രംഗത്ത് വിവിധ വീഴ്ചകൾ കണ്ടെത്തി. ജൈവ അജൈവ മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നു, പ്ലാസ്റ്റിക് മാലിന്യം കത്തിക്കൽ, നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില്പന, ആശാസ്ത്രീയ മാലിന്യ സംസ്കാരണം, മാലിന്യം വലിച്ചെറിയൽ എന്നിവ കണ്ടെത്തി. കേരള മുനിസിപ്പൽ ആക്ടിലെ വിവിധ വകുപ്പകൾ പ്രകാരം ആകെ 75000രൂപ പിഴ ചുമത്തി നോട്ടീസ് നൽകി.77കിലോ നിരോധിച്ച ക്യാരി ബാഗുകൾ, പേപ്പർ കപ്പുകൾ എന്നിവ പിടിച്ചെടുത്തു. ജില്ലാ സ്‌ക്വാഡ് ടീം ലീഡർ രജിനേഷ് രാജൻ, ടീം അംഗം ജസ്റ്റിൻ സെബാസ്റ്റ്യൻ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഡിജി ടി ഡി, പ്രസീജ ബി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.