ഓണം ഖാദി മേള ജില്ലാതല ഉദ്ഘാടനം ആഗസ്റ്റ് നാലിന്

തൃശൂർ: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം ആഗസ്റ്റ് നാലിന് രാവിലെ ഒമ്പതിന് ഒളരിക്കര ഖാദി കോംപ്ലക്‌സില്‍ റവന്യൂ, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിക്കും. പി. ബാലചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് ആദ്യ വില്‍പ്പനയും സമ്മാന കൂപ്പണ്‍ വിതരണവും നിര്‍വ്വഹിക്കും. തൃശൂര്‍ കോര്‍പ്പറേഷന്‍ എല്‍ത്തുരുത്ത് ഡിവിഷന്‍ കൗണ്‍സിലര്‍ സജിത ഷിബു പുതിയ വസ്ത്രങ്ങളുടെ വിതരണം നിര്‍വ്വഹിക്കും. ഓണം ഖാദി മേളയോടനുബന്ധിച്ച് സെപ്റ്റംബര്‍ നാല് വരെ ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം ഗവ. റിബേറ്റ് ഉണ്ടായിരിക്കും.