അഖിലേന്ത്യ കിസാൻ സഭ;മേഖല കൺവൻഷനും മെമ്പർഷിപ്പ് വിതരണവും

തൈക്കാട് : അഖിലേന്ത്യ കിസാൻ സഭ തൈക്കാട് മേഖല കൺവൻഷൻ ജില്ല കമ്മറ്റിയംഗം ഷാജി കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. സി.പി. .ഐ തൈക്കാട് ലോക്കൽ സെക്രട്ടറി എ.എം ഷെഫീർ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല കമ്മറ്റിയംഗം പി. എസ്. ജയൻ, മണ്ഡലം കമ്മറ്റിയംഗം കെ. കെ അപ്പുണ്ണി, ഷാനി റെജി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി, സെക്രട്ടറി വിനയൻ പി. ആർ, വൈസ് പ്രസിഡണ്ട് പ്രതാപൻ കെ. കെ, ജോ. സെക്രട്ടറി പ്രിയ അപ്പുണ്ണി എന്നിവരെ തിരഞ്ഞെടുത്തു. മേഖല മെമ്പർഷിപ്പ് വിതരണം പി. എസ് ജയൻ ഉദ്ഘാടനം ചെയ്തു.