സുബ്രഹ്മണ്യൻ അമ്പാടിക്ക് അവാർഡ്

തൃശൂർ: സി.പി.ഐ. കോട്ടയം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് നടത്തിയ സാഹിത്യ കലാ മത്സരത്തിൽ വൈക്കം സത്യാഗ്രഹവും കേരളീയ നവോത്ഥാനവും’ എന്ന ലേഖന മത്സരത്തിൽ സി.എം. തങ്കപ്പൻ സ്മാരക പുരസ്ക്കാരം ഒന്നാം സമ്മാനം സുബ്രഹ്മണ്യൻ അമ്പാടിക്ക്. പുരോഗമന കലാ സാഹിത്യ സംഘം കോട്ടയം ജില്ലാ കമ്മറ്റി മെമ്പറും വൈക്കം മെയിൽ മാസിക എഡിറ്റോറിയൽ മെമ്പറുമാണ്. എട്ടിന് വൈകുന്നേരം അഞ്ചിന് വൈക്കം ബോട്ടുജെട്ടി മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ റവന്യൂ വകുപ്പു മന്ത്രി അഡ്വ. കെ. രാജൻ അവാർഡ് സമ്മാനിക്കും.