ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയം: കുടുങ്ങിയ മലയാളികൾ സുരക്ഷിതരെന്ന് വിവരം

UKhand

ഡെറാഡൂൺ: മേഘവിസ്‌ഫോടനത്തെയും മിന്നൽപ്രളയത്തെയും തുടർന്ന് ഉത്തരാഖണ്ഡിൽ കുടുങ്ങിയവരിൽ മലയാളികളും. ടൂർ പാക്കേജിന്റെ ഭാഗമായി പോയവരിൽ 28 മലയാളികൾ ഉണ്ട്. ഇതിൽ 20 പേർ മുംബൈയിൽ താമസമാക്കിയ മലയാളികളാണ്. ഇന്നലെ രാവിലെ 8.30 ഓടെയാണ് സംഘം ഹോട്ടലിൽ നിന്നും ഗംഗോത്രിയിലേക്ക് തിരിച്ചത്. എല്ലാവരുടെയും ഫോൺ സ്വിച്ച് ഓഫ് ആണ്. എന്നാൽ കുടുങ്ങിയ മലയാളികൾ സുരക്ഷിതരാണെന്ന്
ഉത്തരാഖണ്ഡിൽ നിന്നുള്ള മലയാളി ദിനേശ് മയ്യനാട് സ്ഥിരീകരിച്ചു.

ഗോപാലകൃഷ്ണൻ, ശ്രീരഞ്ജിനി ദേവി, നാരായണൻ നായർ, ശ്രീദേവി പിള്ള, ശ്രീകല ദേവി, അക്ഷയ് വേണുഗോപാൽ, വിവേക് വേണുഗോപാൽ, അനിൽ മേനോൻ എന്നിവരാണ് കേരളത്തിൽ നിന്നുള്ളവർ. എല്ലാവരും ബന്ധുക്കളാണ്.

ഇവർ സുരക്ഷിതരാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതായാണ് ദിനേശ് മയ്യനാട് അറിയിച്ചത്. അരമണിക്കൂർ മുൻപ് അവരെ ബന്ധപ്പെട്ടിരുന്നു. കണക്ടിവിറ്റി പ്രശ്‌നം ഉണ്ട്. മൊബൈൽ ഫോൺ ചാർജ് കഴിഞ്ഞു. റോഡ് ക്ലിയർ ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ട്. കൂടുതൽ പ്രശ്‌നം വരികയാണെങ്കിൽ ഇവരെ എയർലിഫ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണെന്നും ദിനേശ് മയ്യനാട് കൂട്ടിച്ചേർത്തു.

error: Content is protected !!