കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെഒഡീഷയിലും ബജ്റംഗ്ദൾ ആക്രമണം

Odissia

ബിജെപി ഭരിക്കുന്ന ഒഡീഷയിലും കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും നേരെ ആക്രമണം. ആക്രമണത്തിന് ഇരയായവരിൽ രണ്ട് മലയാളി വൈദികരുമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലിജോ നിരപ്പേല്‍, വി ജോജോ എന്നീ വൈദികരാണ് ആക്രമിക്കപ്പെട്ടവര്‍. ദിവസങ്ങൾക്ക് മുൻപ് ബി ജെ പി ഭരിക്കുന്ന ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ ബജ്റംഗ്ദൾ ആക്രമിക്കുകയും പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ ഇടുകയും ചെയ്തിരുന്നു. ഒഡീഷയിൽ ജലേശ്വറിലെ ഗംഗാധര്‍ ഗ്രാമത്തില്‍ ബുധനാഴ്ച വൈകിട്ടോടെയാണ് ആക്രമണമുണ്ടായത്.

70ഓളം വരുന്ന ബജ്റംഗ്ദള്‍ പ്രവര്‍ത്തകർ കൂട്ടത്തോടെ വന്ന് ആക്രമിക്കുകയായിരുന്നു. മതപരിവര്‍ത്തനം ആരോപിച്ചാണ് ആക്രമിച്ചത്. രണ്ട് കന്യാസ്ത്രീകളും ഒരു ഉപദേശിയും ഉള്‍പ്പെടെ അഞ്ച് പേരാണ് ആക്രമണത്തിന് ഇരകളായത്.

സ്ഥലത്തെ രണ്ട് ഇടവകക്കാരുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് കുര്‍ബാന അര്‍പ്പിക്കുന്നതിനായി എത്തിയതായിരുന്നു വൈദിക സംഘം. ബുധനാഴ്ച വൈകിട്ട് ആറ് മണിക്ക് ആരംഭിച്ച കുര്‍ബാന രാത്രി ഒന്‍പത് മണിയോടെ അവസാനിച്ചു. സംഘം മടങ്ങിപ്പോകുമ്പോൾ ഗ്രാമത്തില്‍ നിന്ന് അര കിലോമീറ്റര്‍ അകലെ ഇടുങ്ങിയ വനപ്രദേശത്തുള്ള ഒരു റോഡില്‍ പതിയിരുന്ന് ബജ്രംഗ്ദള്‍ സംഘം ആക്രമിക്കുകയായിരുന്നു. വൈദികരുടെ ഫോണുകള്‍ പിടിച്ചുവാങ്ങിയ ശേഷമായിരുന്നു മര്‍ദനം. ആക്രമണത്തെ സി ബി സി ഐ അപലപിച്ചു.

error: Content is protected !!