നരേന്ദ്ര മോഡിയുടെ അടുത്ത സുഹൃത്ത് ഇന്ത്യൻ സമ്പദ് വ്യവസ്ഥ തകർക്കുന്നു: രാജാജി മാത്യു തോമസ്

rajaji

തൃശൂർ : ലോകരാഷ്ട്രങ്ങളെ നയിക്കുന്നത് കുറ്റവാളികളായ നേതാക്കളാണെന്നും അവർക്ക് മാനവികതയോ മനുഷ്യത്വമോ ഒരു വിഷയമേയല്ലയെന്നും സി പി ഐ ദേശീയ കൗൺസിൽ അംഗം രാജാജി മാത്യു തോമസ് അഭിപ്രായപ്പെട്ടു.

യുദ്ധവെറിക്കെതിരെ ജനകീയ പ്രതിരോധം സൃഷ്ടിക്കുന്നതിൻ്റെ ഭാഗമായി ഐപ്സോ തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പലസ്തീൻ ഐകൃദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിവിഭവങ്ങളുടെ മേലുള്ള ആധിപത്യം സ്ഥാപിക്കാൻ വേണ്ടി നടക്കുന്ന പരിശ്രമങ്ങളുടെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് യുദ്ധങ്ങൾ. ഐക്യരാഷ്ട്ര സഭ മുന്നോട്ടു വെക്കുന്ന ദ്വിരാഷ്ട്ര ഫോർമുല അംഗീകരിക്കാൻ അമേരിക്ക ഉൾപ്പെടെയുള്ള സാമ്രാജ്യത്ത ശക്തികൾ അംഗീകരിക്കാൻ തയ്യാറായാൽ മാത്രമേ പശ്ചിമേഷ്യയിൽ ശാശ്വത സമാധാനം പുലരുകയുള്ളൂ. ഇന്ത്യയിൽ അദാനിയെപ്പോലെയുള്ള കുത്തക ഭീമന്മാരെ വളർത്തുന്നത് രാജ്യത്തെ ഭരണകൂടമാണ്. ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളാണ് രാജ്യത്ത് എന്ത് നടക്കണമെന്ന് തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതും. മോഡിയുടെ അടുത്ത സുഹൃത്തായ ട്രംപ് വിദേശ തീരുവ 50% വർദ്ധിപ്പിക്കാൻ തീരുമാനിച്ചതോടെ തകർന്നടിയാൻ പോകുന്നത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയാണ്. ഇന്ത്യൻ ഭരണകൂടത്തിന് ഇതിനെതിരെ പ്രതികരിക്കാൻ കഴിയുന്നില്ല. ഇതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം രാജ്യത്ത് ഉയർന്നുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐപ്സോ സംസ്ഥാന കമ്മിറ്റിയംഗം കെ സത്യനാഥൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ ടി ആർ അനിൽ കുമാർ സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം സിജോ പൊറത്തൂർ നന്ദിയും പറഞ്ഞു.

error: Content is protected !!